Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pamba Valley

Kottayam

പ​മ്പാ​വാ​ലി ബ​ഫ​ർ സോ​ണി​ൽ ത​ന്നെ; സ​ർ​ക്കാ​ർ സ​മി​തി രൂ​പീ​ക​രി​ച്ചി​ല്ല

ക​ണ​മ​ല: പ​മ്പാ​വാ​ലി, എ​യ്ഞ്ച​ല്‍​വാ​ലി പ്ര​ദേ​ശ​ങ്ങ​ളെ ബ​ഫ​ര്‍ സോ​ണി​ൽ നി​ന്നൊ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ മാ​സ​മാ​ണ്
വ​നം​മ​ന്ത്രി യോ​ഗം ചേ​ർ​ന്ന് പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്.

ഇ​തി​ന് പി​ന്നാ​ലെ നി​യ​മ​സ​ഭe തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തോ​ടെ സ​മി​തി രൂ​പീ​ക​ര​ണം ന​ട​ത്താ​നാ​യി​ല്ല. സ​മി​തി​യു​ടെ ചെ​യ​ർ​മാ​നാ​കേ​ണ്ട​ത് വ​നം​മ​ന്ത്രി ആ​ണെ​ന്നി​രി​ക്കേ ഇ​നി പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ന്ന​തു​വ​രെ സ​മി​തി രൂ​പീ​ക​ര​ണം സാ​ധ്യ​മ​ല്ല. പു​തി​യ സ​ർ​ക്കാ​രും പു​തി​യ വ​നം​മ​ന്ത്രി​യും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​മ്പോ​ഴേ​ക്കും കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ർ​ഡ് വീ​ണ്ടും നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ന്ന​യി​ച്ചേ​ക്കാ​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്.

ബ​ഫ​ർ സോ​ണി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സം​സ്ഥാ​ന വ​നം​വ​കു​പ്പ് യോ​ഗം ചേ​ർ​ന്ന​ത്. ത​ട്ടേ​ക്കാ​ട്, പ​മ്പാ​വാ​ലി, എ​യ്ഞ്ച​ല്‍​വാ​ലി പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്നൊ​ഴി​വാ​ക്കു​ന്ന​തി​ന് ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി ന​ൽ​കാ​ൻ ദേ​ശീ​യ വ​ന്യ​ജീ​വി ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ട​ത്. കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളി​ല്‍ നി​ന്നും അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്ന​തി​നും ഇ​തി​നാ​യി പ്ര​ത്യേ​കം സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ് യോ​ഗം തീ​രു​മാ​നി​ച്ച​ത്.

ഇ​തു​പ്ര​കാ​രം സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ പ​മ്പാ​വാ​ലി, എ​യ്ഞ്ച​ല്‍​വാ​ലി പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ​യും ഡി​വി​ഷ​ൻ മെം​ബ​ര്‍​മാ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യ സ​മി​തി രൂ​പീ​ക​രി​ക്കേ​ണ്ട​ത്. സ​മി​തി​യി​ല്‍ വ​നം​മ​ന്ത്രി ചെ​യ​ര്‍​മാ​നാ​യി​രി​ക്കു​ന്ന​തും ബ​ന്ധ​പ്പെ​ട്ട എം​എ​ല്‍​എ​മാ​ര്‍ അം​ഗ​ങ്ങ​ളും ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ സ​മി​തി​യു​ടെ ക​ണ്‍​വീ​ന​റു​മാ​യി​രി​ക്കും.

സ​മി​തി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദs​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച ശേ​ഷം ക​ര​ട് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കി സ​ര്‍​ക്കാ​ര്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം ദേ​ശീ​യ വ​ന്യ​ജീ​വി ബോ​ര്‍​ഡി​ന് സ​മ​ര്‍​പ്പി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ, ഇ​നി പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കാ​തെ സ​മി​തി രൂ​പീ​ക​രി​ക്കാ​നാ​വി​ല്ല.

പ​മ്പാ​വാ​ലി, എ​യ്ഞ്ച​ല്‍​വാ​ലി സെ​ന്‍റി​ല്‍​മെ​ന്‍റ് പ്ര​ദേ​ശ​ത്തി​ന് ഉ​ചി​ത​മാ​യ ആ​ക്‌​ഷ​ന്‍ പ്ലാ​നു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണ് കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ർ​ഡ് നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ള്‍​ക്ക് വ​സ്തു​വ​ക​ക​ള്‍ സ്വ​ത​ന്ത്ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള​താ​ണ്. ഇ​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റ​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി ന​ൽ​കാ​ൻ വേ​ണ്ടി സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​ത്. ബ​ഫ​ര്‍ സോ​ണി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി നേ​ര​ത്തേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ര്‍​ഡി​നും നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ആ​യ​ത് പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ര​ട് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​താ​ണ് ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പു​മൂ​ലം നി​ല​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up